
കൊച്ചി: ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ കണ്ടെത്തി തുരത്താൻ ശേഷിയുള്ള ആൻ്റി സബ്മറൈൻ വാർഫെയർ ഷാളോ വാട്ടർക്രാഫ്റ്റ് (എ.എസ്.ഡബ്ള്യു ) ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കമ്മീഷൻ ചെയ്തു. 'മാൽവൻ 'എന്നു പേരിട്ടിരിക്കുന്ന യുദ്ധക്കപ്പൽ കൊച്ചി കപ്പൽശാലയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
മുങ്ങിക്കപ്പൽ വിരുദ്ധശ്രേണിയിൽ ഇന്ത്യ നിർമ്മിക്കുന്ന 8 എണ്ണത്തിൽ രണ്ടാമത്തേതാണിത്. കടലിൻ്റെ അടിത്തട്ടിലെ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കാൻ ശേഷിയുള്ള കപ്പലാണിത്. ശത്രുക്കളുടെ മുങ്ങിക്കപ്പലുകളെ തുരത്താൻ ശേഷിയുള്ള ടൊർപ്പിഡോകൾ, റോക്കറ്റുകൾ ,ആധുനിക റഡാറുകൾ, സെൻസറുകൾ എന്നിവയും ഇതിൻ്റെ ഭാഗമാണ്. മൈനുകൾ കണ്ടെത്താനും നശിപ്പിക്കാനും ശേഷിയുണ്ട്. 80 മീറ്റർ നീളവും 1,100 ടൺ കേവു ഭാരവുമുണ്ട്. 80 % തദ്ദേശിയ നിർമ്മിതമാണ്. മഹാരാഷ്ട്രയിലെ ചരിത്ര തുറമുഖ നഗരമായ മാൽവൻ്റെ പേരാണ് യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്. മറാത്ത ഭരണാധികാരി ഛത്രപതി ശിവജിയുടെ സമുദ്ര പോരാട്ടവുമായി ഈ നഗരം ബന്ധപ്പെട്ടിരിക്കുന്നു.
Photo Courtesy - Google








